This is not an official blog of any Treasury or the Treasury dept. These are only some information collected from the internet.
Showing posts with label LSGD. Show all posts
Showing posts with label LSGD. Show all posts

Thursday, November 18, 2010

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പുനഃസംഘടന

          തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2010-ലെ പുനഃസംഘടനയുടെ ഭാഗമായി 7 ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളായി പരിവര്‍ത്തനപ്പെടുത്തുകയും 15 ഗ്രാമപഞ്ചായത്തുകളെ നഗരസഭകളില്‍ കൂട്ടിച്ചേര്‍ക്കുകയും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വിഭജിച്ച് ഇടമലക്കുടി ഗ്രാമപഞ്ചായത്ത് രൂപീകരിക്കുകയും ബ്ലോക്ക് പഞ്ചായത്തുകളെ പുനഃസംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളുടെ പുനഃസംഘടനയുടെ ഭാഗമായി 6 ബ്ലോക്ക് പഞ്ചായത്തുകള്‍ ഇല്ലാതാകുകയും 6 ബ്ലോക്ക് പഞ്ചായത്തുകള്‍ പുതുതായി രൂപീകരിക്കുകയും ഗ്രാമപഞ്ചായത്തുകളെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലായി പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. 2010 നവംബര്‍ 1 മുതല്‍ക്കാണ് പുനഃസംഘടന പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. പുനഃസംഘടന ബാധകമായിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2010-11 വാര്‍ഷിക പദ്ധതി തുടര്‍ന്ന് നടപ്പാക്കുന്നതിനും കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ പരിപാലനത്തിനും സര്‍ക്കാര്‍ മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവായിരിക്കുന്നു.

          GO (MS) No. 258/2010/LSGD Dated 08.11.2010 

          പുനഃസംഘടിപ്പിക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തുടര്‍ച്ച സംബന്ധിച്ച് GO (MS) No. 240/2010/LSGD Dated 21.10.2010 പ്രകാരം സര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.