തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2010-ലെ പുനഃസംഘടനയുടെ ഭാഗമായി 7 ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളായി പരിവര്‍ത്തനപ്പെടുത്തുകയും 15 ഗ്രാമപഞ്ചായത്തുകളെ നഗരസഭകളില്‍ കൂട്ടിച്ചേര്‍ക്കുകയും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വിഭജിച്ച് ഇടമലക്കുടി ഗ്രാമപഞ്ചായത്ത് രൂപീകരിക്കുകയും ബ്ലോക്ക് പഞ്ചായത്തുകളെ പുനഃസംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളുടെ പുനഃസംഘടനയുടെ ഭാഗമായി 6 ബ്ലോക്ക് പഞ്ചായത്തുകള്‍ ഇല്ലാതാകുകയും 6 ബ്ലോക്ക് പഞ്ചായത്തുകള്‍ പുതുതായി രൂപീകരിക്കുകയും ഗ്രാമപഞ്ചായത്തുകളെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലായി പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. 2010 നവംബര്‍ 1 മുതല്‍ക്കാണ് പുനഃസംഘടന പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. പുനഃസംഘടന ബാധകമായിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2010-11 വാര്‍ഷിക പദ്ധതി തുടര്‍ന്ന് നടപ്പാക്കുന്നതിനും കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ പരിപാലനത്തിനും സര്‍ക്കാര്‍ മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവായിരിക്കുന്നു.
GO (MS) No. 258/2010/LSGD Dated 08.11.2010
പുനഃസംഘടിപ്പിക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തുടര്‍ച്ച സംബന്ധിച്ച് GO (MS) No. 240/2010/LSGD Dated 21.10.2010 പ്രകാരം സര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
No comments:
Post a Comment
Your suggestions, opinions, .......