This is not an official blog of any Treasury or the Treasury dept. These are only some information collected from the internet.

Thursday, September 30, 2010

G I S deductions

          സംസ്ഥാനത്തെ സര്‍ക്കാര്‍ , എയ്ഡഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ 2010 സെപ്തംബര്‍ മാസത്തെ ശമ്പളബില്ലില്‍ നിന്നു തന്നെ GO (P) No. 385/2007/Fin dt 24.8.2007 പ്രകാരമുള്ള ചുരുങ്ങിയ വരിസംഖ്യ അടച്ച് അംഗമായി ചേരേണ്ടതാണ്. ശമ്പള സ്കെയിലിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ ചുരുങ്ങിയ വരിസംഖ്യ കണക്കാക്കുന്നത്. 1984 സെപ്തംബര്‍ ഒന്നിനും അതിനു ശേഷവും സര്‍വ്വീസില്‍ പ്രവേശിച്ചവരും 2010 സെപ്തംബര്‍ ഒന്നിന് 50 വയസ്സ് കഴിയാത്തവരുമായ മുഴുവന്‍ ജീവനക്കാര്‍ക്കും ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ബന്ധമാണ്. 1984 സെപ്തംബര്‍ ഒന്നിന് മുന്‍പ് സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുള്ള, 2010 സെപ്തംബര്‍ ഒന്നിന് 50 വയസ്സ് കഴിയാത്തവരുമായവര്‍ക്ക് ഓപ്ഷണലായി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ GO (P) No. 249/2010/Fin dt 21.4.2010 പ്രകാരം അംഗമായി ചേരാവുന്നതാണ്. നാളിതു വരെ ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള മുഴുവന്‍ ജീവനക്കാരും (50 വയസ്സ് കഴിയാത്തവര്‍ അടക്കം) GO (P) No. 385/2007/Fin dt 24.8.2007 പ്രകാരമുള്ള ചുരുങ്ങിയ വരിസംഖ്യ ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ , 2010 സെപ്തംബര്‍ മാസത്തെ ശമ്പള ബില്ലില്‍ നിന്ന് അടക്കേണ്ടതാണ്. 2010 സെപ്തംബര്‍ ഒന്നിന് 45 വയസ്സ് കഴിയാത്ത ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വരിസംഖ്യയുടെ ഇരട്ടി തുക വരെ പരമാവധി വരിസംഖ്യ ആയി അടക്കാവുന്നതാണ്.

ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയിലെ നിര്‍ബന്ധിത വരിസംഖ്യ:-

16650 - 23200 ഉം അതിനു മുകളിലും                    250

10790 - 18000 ഉം അതിനു മുകളിലും
എന്നാല്‍ 16650 - 23200 നു താഴെയും                  200

5250 - 8390 ഉം അതിനു മുകളിലും
എന്നാല്‍ 10790 - 18000 നു താഴെയും                 150

4510 - 6230 ഉം അതിനു മുകളിലും
എന്നാല്‍ 5250 - 8390 നു താഴെയും                     100

ഇതു പ്രകാരം 2010 സെപ്തംബര്‍ മാസത്തെ ശമ്പള ബില്ലില്‍ നിന്ന് ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് അടക്കേണ്ടതാണ്.

No comments:

Post a Comment

Your suggestions, opinions, .......